Monday, May 13, 2024
Local NewsNews

എരുമേലി പി. ഡബ്യു. ഡി. റസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 20ന്

എരുമേലി : എരുമേലി പി. ഡബ്യു. ഡി. റസ്റ്റ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് നാളെ (20/10/2022 വ്യാഴാഴ്ച) രാവിലെ 10 മണിയ്ക്ക് നിര്‍വഹിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്കും, പൊതുജനങ്ങള്‍ക്കും ഒരു പോലെ ഏറെ പ്രയോജനം നല്‍കുന്ന പുതിയ കെട്ടിടസമുച്ചയം, 1 കോടി 70 ലക്ഷം രൂപ മുതല്‍ മുടക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ പ്രോജക്ട് റിപ്പോര്‍ട്ട്  ബീന. എല്‍ അവതരിപ്പിക്കും.