Friday, May 10, 2024
HealthindiaNews

ക്വാറന്റീന്‍ ലംഘിച്ചു; കമല്‍ഹാസനു ആരോഗ്യവകുപ്പിന്റെ നോട്ടിസ്

ക്വാറന്റീന്‍ ലംഘിച്ചതിനു നടന്‍ കമല്‍ഹാസനു ആരോഗ്യവകുപ്പിന്റെ നോട്ടിസ്. ചികില്‍സ കഴിഞ്ഞതിനു ശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. ചികില്‍സ കഴിഞ്ഞു ശനിയാഴ്ചയാണു താരം ആശുപത്രി വിട്ടത്. വീട്ടിലേക്കു പോകുന്നതിനു പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കു പോയതോടെയാണ് ആരോഗ്യവകുപ്പ് നടപടി തുടങ്ങിയത്.