Monday, April 29, 2024
keralaNews

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ ഐ ഐ ബി,കെ എഫ് ഡബ്‌ള്യുബി,എ ഡി ബി എന്നിവയുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയില്‍ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാന്‍ ബാങ്കിന്റെ പിന്തുണയും സില്‍വര്‍ ലൈന്‍ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കാന്‍ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹ മന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരന്‍ എം. പി പാര്‍ലിമെന്റില്‍ ശൂന്യ വേളയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.അതേസമയം സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുപ്പ് ചോദ്യം ചെയ്തു കൂടുതല്‍ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍ .സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിക്കാര്‍. ഇവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.