Monday, April 29, 2024
indiakeralaNews

ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്.

ചെന്നൈ :സംഗീത സംവിധായകന്‍ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. 2013 2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.

അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ പുകഴ്ത്തിയത് നടപടികളില്‍നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.