Sunday, May 5, 2024
keralaNews

കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസം; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച വിവരം ബന്ധുക്കളറിഞ്ഞത് രണ്ടാംദിവസമെന്ന് പരാതി. ഹരിപ്പാട് സ്വദേശി ദേവദാസ് ആണ് മരിച്ചത്. ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്ന് ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു. വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് മരിച്ചെന്നും, മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു.അതേസമയം, ദേവദാസിന്റെ മരണവിവരം അറിയിക്കാന്‍ കുടുംബാംഗങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ രണ്ടുദിവസമായിട്ടും നേരിട്ടറിയിക്കാന്‍ ശ്രമിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.