Thursday, May 2, 2024
keralaNews

എരുമേലി സർവ്വ സിദ്ധിവിനായക ക്ഷേത്രത്തിൽ തുലാഭാര തട്ട്  സമർപ്പണം 12 ന് 

എരുമേലി: ശബരിമല തീർത്ഥാടന കേന്ദ്രമായ  എരുമേലിയിൽ സർവ്വവിധ ഐശ്വര്യവും പ്രധാനം ചെയ്യുന്ന എരുമേലി സർവ്വ സിദ്ധിവിനായക  ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച  തുലാഭാര തട്ട് സമർപ്പണവും – ആദ്യ തുലാഭാര വഴിപാടും 12ന് ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാറത്തോട്  വെച്ചുകുന്നേൽ സൗകാന്ത് വിജയൻ വഴിപാടായി നിർമിച്ചുനൽകിയതാണ് തുലാഭാരതട്ട്.ക്ഷേത്രത്തിലെ വിശേഷാൽ  പൂജകൾക്കുശേഷം ഞായറാഴ്ച രാവിലെ 9.30ന് തുലാഭാര തട്ട് സമർപ്പണം നടക്കും.
ആദ്യ വഴിപാടായി  വെച്ചുക്കുന്നേൽ   വി എസ് വിജയൻ തുലാഭാരം വഴിപാടായി നടത്തും.തുടർന്ന്  ഡോ.അനില ജി നായർ നടത്തുന്ന ആത്മീയ പ്രഭാഷണം നടക്കും. വിനായക ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക്  വിശേഷ ദിവസങ്ങളിൽ പ്രത്യേക വിശേഷാൽ പൂജകളും,വഴിപാടുകളും നടത്താൻ സൗകര്യമുണ്ട്. 
  •  എല്ലാ  വർഷവും ഒക്ടോബർ 27ന് പ്രതിഷ്ഠാദിനം .
  • വിനായക ചതുർത്ഥി ദിവസം മഹാഅഷ്ടദ്രവ്യ മഹാഹോമം.
  • എല്ലാ മാസവും കറുത്ത വാവ് കഴിഞ്ഞുവരുന്ന ചതുർത്ഥിയും നാളുകളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം.
  • മണ്ഡല കാലത്ത്  ചിറപ്പ്  – ഭജന
  •  മകരവിളക്കിന് വിശേഷം പൂജകൾ
  •  ചിങ്ങമാസത്തിൽ നിറപുത്തരി   ആഘോഷവും .
  • കർക്കിടകമാസത്തിൽ രാമായണ മാസാചരണം –  ഔഷധ കഞ്ഞി വിതരണവും നടന്നു വരുന്നു.                                                                                എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ  വി എസ് വിജയൻ പാറത്തോട്, (ചെയർമാൻ),നികുൽ രോഹിത് പനച്ചേപ്പള്ളി (വൈസ് ചെയർമാൻ), കെ.കെ മുരളീധരൻപിള്ള (സെക്രട്ടറി),മോഹൻദാസ് ശ്രീരംഗം (ട്രഷറർ ), വി.ആർ രാജേന്ദ്രൻ ( ജില്ല പ്രസിഡന്റ്),പ്രസന്ന രാജേന്ദ്രൻ (വനിത സമാജം ജില്ലാ  പ്രസിഡന്റ് ) എന്നിവർ  പങ്കെടുത്തു. വിശേഷാൽ പൂജകളും – വഴിപാടുകളും നടത്തുന്നതിനായി ക്ഷേത്രം മാനേജർ 95 62 48 28 62 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.