Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,451 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര് 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര് 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2953, തൃശൂര് 2459, കോഴിക്കോട് 2404, എറണാകുളം 2200, പാലക്കാട് 1280, കൊല്ലം 1229, ആലപ്പുഴ 1134, കണ്ണൂര് 896, തിരുവനന്തപുരം 874, കോട്ടയം 853, വയനാട് 581, പത്തനംതിട്ട 571, കാസര്ഗോഡ് 513, ഇടുക്കി 463 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
95 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 33, പാലക്കാട് 15, വയനാട് 9, തൃശൂര് 8, മലപ്പുറം 5, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസര്ഗോഡ് 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 662, പത്തനംതിട്ട 405, ആലപ്പുഴ 1275, കോട്ടയം 753, ഇടുക്കി 330, എറണാകുളം 2037, തൃശൂര് 2551, പാലക്കാട് 1608, മലപ്പുറം 2950, കോഴിക്കോട് 2417, വയനാട് 772, കണ്ണൂര് 1322, കാസര്ഗോഡ് 848 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,240 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,72,278 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.