Monday, May 6, 2024
HealthkeralaNews

കോവിഡ് മരണനിരക്ക് ഉയര്‍ന്നു; രാജ്യത്ത് രണ്ടാമത് കേരളം

കോവിഡ് മരണനിരക്ക് 0.81% ആയി ഉയര്‍ന്നു. നേരത്തെ ഒഴിവാക്കിയ മരണങ്ങളും ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മരണനിരക്ക് ഇരട്ടിയോളമായി ഉയര്‍ന്നത്. 6 മാസം മുന്‍പ് സിഎഫ്ആര്‍ 0.42% ആയിരുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളമാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച സംസ്ഥാനമെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പലവട്ടം ആവര്‍ത്തിച്ച കണക്കായിരുന്നു കുറഞ്ഞ മരണനിരക്ക്.