Thursday, May 2, 2024
indiakeralaLocal NewsNews

1971 ലെ ഇന്ത്യാ-പാക് യുദ്ധ വിജയത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചു

1971 ലെ ഇന്ത്യാ-പാക് യുദ്ധ വിജയത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി എരുമേലി യുണിറ്റ് ധീര ജവാന്മാരെയും വീരനാരികളെയും ആദരിച്ചു. പൂഞ്ഞാര്‍ എം. എല്‍. എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. എരുമേലി അസംപ്ഷന്‍ ഫൊറോനാ പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റും ദക്ഷിണമേഖലാ സെക്രട്ടറിയുമായ ബെന്നി കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. 1971 ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ജാനി സേട്ടിന്റെ പത്നി സൈനബ ബീവിയെ എന്‍. സി. സി. കേരള 16 ബറ്റാലിയന്‍ കമാന്റര്‍ കേണല്‍ സുനിര്‍ ഖത്രി ആദരിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത എരുമേലി മേഖലയിലുള്ള 21 ഓളം പേര്‍ക്ക് ആദരവ് നല്‍കി. കേണല്‍ ജോസ് എം ജോര്‍ജ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, എന്‍. എക്സ്. സി. സി അഖിലേന്ത്യാ പി. ആര്‍. ഒ. എം. ടി. ആന്റണി, ജില്ലാ പ്രസിഡന്റ് ബി. ചന്ദ്രശേഖരന്‍ നായര്‍, ടി. കെ. പദ്മ കുമാരി ടീച്ചര്‍, സ്റ്റേറ്റ് ഓര്‍ഗനൈസങ് സെക്രട്ടറി എ. ആര്‍. വിജയന്‍ നായര്‍, എസ്. എച്ച്. ഒ. മനോജ് മാത്യു, താലൂക്ക് പ്രസിഡന്റ് ഡോമിനിക് ആന്റണി, ടൗണ്‍ വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി, പീരുക്കുട്ടി വെട്ടിയാനിയ്ക്കല്‍, രമേശ് കുമാര്‍ എന്‍. ആര്‍, മേരിക്കുട്ടി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.