Sunday, May 12, 2024
keralaNewspolitics

ശബരിമല വിഷയം അടഞ്ഞ അദ്ധ്യായം കോടതി വിധി കാത്തിരിക്കണം

ശബരിമല വിഷയം അടഞ്ഞ അദ്ധ്യായം; കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്ന് കാനം രാജേന്ദ്രന്‍. ശബരിമല വിഷയം അടഞ്ഞ അദ്ധ്യായമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല പ്രശ്നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുകയാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുകയാണ് മര്യാദ. ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത സത്യവാങ്മൂലത്തെ എതിര്‍ക്കുന്ന ഒന്നും ഇടത് സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും കാട്ടി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെ വരെ എത്തിയെന്നും കാനം ചോദിച്ചു.