Saturday, April 27, 2024
keralaLocal NewsNews

” ഫ്യൂച്ചർ സ്റ്റാർസ് “പദ്ധതി സമാപനം നാളെ അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ.

കാഞ്ഞിരപ്പള്ളി : പഠിക്കുന്ന വിദ്യാർത്ഥികളിലെ  ബഹുമുഖ പ്രതിഭകളെ കണ്ടെത്തി അവർക്ക്  പ്രോത്സാഹനം നൽകുന്ന “ഫ്യൂച്ചർ സ്റ്റാർസ്” വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ സമാപനം നാളെ ( 21/4/2022) ശനിയാഴ്ച്ച അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടക്കും.പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി,വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.  പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ  നേതൃത്വത്തിലുള്ള എം എൽ എ സർവ്വീസ് ആർമിയാണ്  പദ്ധതി  നടപ്പിലാക്കുന്നത്.  മെയ് 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ്
സഫാരി ചാനൽ മാനേജിംഗ് ഡയറക്ടർ  സന്തോഷ് ജോർജ് കുളങ്ങര ഉത്ഘാടനം നിർവഹിക്കും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും.പ്രശസ്ത ഹാസ്യ താരം ഗിന്നസ് പക്രു മുഖ്യ പ്രഭാഷണം നടത്തും. അമൽജ്യോതി എൻജിനീയറിംഗ് കോളജ് മാനേജിങ് ഡയറക്ടർ റവ. ഡോ. മാത്യു പായിക്കാട്ട്, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ്, പ്രൊഫ. ടോമി ചെറിയാൻ, ഡോ.മാത്യു കണമല, അഭിലാഷ് ജോസഫ് . എന്നിവർ പ്രസംഗിക്കും.