Sunday, May 5, 2024
keralaLocal NewsNews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പത്തനംത്തിട്ട ജില്ലയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ വിലയിരുത്തി.

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറും കെ.എസ്.ഇ.ബി ചെയര്‍മാനുമായ ഡോ. ബി.അശോകിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മേയ് 12 മുതല്‍ ജൂണ്‍ 29 വരെ വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിന്റെതു മാത്രമായതു കൊണ്ട് വിദേശത്തേക്ക് മടങ്ങി പോകാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയില്‍ 2,99,495 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭിക്കാത്തവരായി ഉണ്ടെന്നും രണ്ടാം ഡോസ് ലഭിക്കാത്ത 4,04,402 പേരുണ്ടെന്നും അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി.