Monday, May 6, 2024
indiaNewsUncategorized

കര്‍ണാടക ഡിജിപി സിബിഐ ഡയറക്ടര്‍

ദില്ലി: കര്‍ണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന്‍ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.