Saturday, May 4, 2024
HealthindiaNewspolitics

കൊറോണ വൈറസ് വകഭേദം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

പുതിയ കൊറോണ വൈറസ് വകഭേദം വിവിധ രാജ്യങ്ങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക, കാനഡ, സൗദി അറേബ്യ, സൈപ്രസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊറോണയുടെ അതിതീവ്ര വ്യാപനശേഷിയുള്ള ബി.1.1.529 വകഭേദമായ ഒമിക്രോണ്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.