Saturday, April 27, 2024
keralaNews

ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നതിനെ ചൊല്ലി ഭിന്നത

ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നതിനെ ചൊല്ലി ഭിന്നത.നാളെ മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഏകീകൃത കുര്‍ബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി. ഇത് വ്യക്തമാക്കി മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. രൂപതാധ്യക്ഷന്‍മാരുടെ പ്രത്യേക അധികാരം വത്തിക്കാന്‍ പിന്‍വലിച്ചിട്ടില്ലെന്നും മാര്‍ കരിയില്‍. പരിഷ്‌കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതല്‍ കുര്‍ബാന. എന്നാല്‍ ഏകീകൃത കുര്‍ബാനയില്‍ ഇളവ് അനുവദിച്ചതായി അറിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാനില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് അറിയിച്ചു.