Friday, May 17, 2024
indiaNews

പതിനേഴാം നിലയില്‍ നിന്ന് താഴെ വീണ് അമ്മയും നാല് വയസ്സുള്ള മകനും മരിച്ചു.

 

പതിനേഴാം നിലയില്‍ നിന്ന് താഴെ വീണ് അമ്മയും നാല് വയസ്സുള്ള മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സംഭവം നടന്ന സമയത്ത് യുവതിയുടെ ഭര്‍ത്താവ് സമ്പാളൂരിലായിരുന്നു. യുവതിയുടെ കൂടെ ഫ്ളാറ്റില്‍ ഭര്‍തൃസഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതെത്തുടര്‍ന്ന് സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ ഭര്‍ത്താവിനെ വിശദമായി ചോദ്യംചെയ്യുമെന്നും ഡപ്പ്യൂട്ടി കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ അറിയിച്ചു.