Sunday, April 28, 2024
keralaNews

കൊടുങ്ങൂര്‍ പൂരം കൊടിയേറ്റ് നാളെ.

കൊടുങ്ങൂര്‍ : മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മാര്‍ച്ച് 8 ചൊവ്വാഴ്ച തുടക്കമാകും. നാളെ വൈകിട്ട് 6 മണിക്ക് നടക്കുന്ന തൃക്കൊടിയേറ്റിന് പെരിഞ്ഞേരി മന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.ക്ഷേത്രം മേല്‍ശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സന്‍ നമ്പൂതിരി സഹകാര്‍മികനാകും.പരാശക്തി ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്ര സന്നിധിയില്‍ ദീപ കാഴ്ച ഒരുക്കും.വൈകിട്ട് 7 നു തിരുവരങ്ങില്‍ ഭദ്ര ദീപ പ്രകാശനവും, അനുഗ്രഹ പ്രഭാഷണവും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ നിര്‍വഹഹിക്കും.തുടര്‍ന്ന് ഓട്ടന്‍ തുള്ളലും, ‘പ്രണതോസ്മി ‘സംഗീത വിരുന്നും അരങ്ങേറും.രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവം വരെ ഉള്ള എല്ലാ ദിവസങ്ങളിലും ഉത്സവ ബലി ദര്‍ശനം ഉണ്ടാകും,അഞ്ചാം ഉത്സവ ദിനമായ ശനിയാഴ്ച വൈകിട്ട് ഏഴു മുതല്‍ കുടമാളൂര്‍ നാട്ട്യമണ്ഡലം അവതരിപ്പിക്കുന്ന കര്‍ണ്ണശപഥം കഥകളി അരങ്ങേറും.ആറാം ഉത്സവ ദിനമായ ഞായറാഴ്ച ജിന്‍സ് ഗോപിനാഥിന്റെ സംഗീതക്കച്ചേരി അരങ്ങേറും.എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉത്സവബലി ദര്‍ശനത്തിനുശേഷം മഹാപ്രസാദമൂട്ട് നടക്കും.ഒമ്പതാം ഉത്സവദിനമായ ബുധനാഴ്ചയാണ് പള്ളിവേട്ട നടക്കുക വൈകിട്ട് മൂന്നു മണിക്ക് കീഴില്ലം ഗോപാലകൃഷ്ണന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും.പത്താം ഉത്സവമായ വ്യാഴാഴ്ച രാവിലെ കാവടിയാട്ടവും ആനയൂട്ടും നടക്കും.വൈകിട്ട് നാലുമണിക്കാണ് ആറാട്ട്.
ആറാട്ട് എതിരേല്‍പ്പിന് ആര്‍ എല്‍ വി മഹേഷും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും നടക്കും.രാത്രി 11 50 ന് കൊടിയിറക്കോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.