Thursday, May 9, 2024
keralaNews

പിണറായി വിരുദ്ധതയുടെ പേരില്‍ ബിജെപി വോട്ടുകള്‍ ഉമ തോമസിന് കിട്ടി: പിസി ജോര്‍ജ്.

എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോര്‍ജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകള്‍ പിണറായി വിരുദ്ധതയുടെ പേരില്‍ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമര്‍ഷം ഉണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമര്‍ഷം ഉണ്ട്. ഡോ ജോ ജോസഫിനെ രോഗികള്‍ക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയില്‍ തിരിച്ചെത്തി ഒപി പ്രവര്‍ത്തനം ആരംഭിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.