Tuesday, May 14, 2024
keralaNews

എരുമേലിയില്‍ ഹോട്ടലിന് തീ പിടിച്ചു.

  •  ലക്ഷങ്ങളുടെ നാശനഷ്ടം
  • അഗ്‌നിശമന സേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവായി.

എരുമേലി പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.എരുമേലി താഴത്തുവീട്ടില്‍ നെജിയുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍മുബീന്‍ ഹോട്ടലിനാണ് തീ പിടിച്ചത്.ഇത് വഴി നടക്കാനിറങ്ങിയ വഴി യാത്രക്കാരന്‍ ഹോട്ടലിനുള്ളില്‍ തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുള്ള അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടനെ സ്ഥലെത്തെത്തിയ അഗ്‌നിശമനേ സേനാംഗങ്ങള്‍ പൂട്ടുപൊളിച്ച് അകത്തു കയറി തീ അണക്കുകയായിരുന്നു.തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും രണ്ടു യൂണിറ്റുകളെത്തിയാണ് തീ പൂര്‍ണ്ണമായും തീയണച്ചത്.ഇരുപതോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അതിസാഹസികമായാണ് തീയണച്ചത്.ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തോട്ടില്‍ ഇറങ്ങി കടയുടെ പിന്‍ഭാഗത്ത് എത്തി. അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ മറ്റ് കടകളിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാനായി.സമീപത്തുള്ള കടകള്‍ മിക്കവയും തടികൊണ്ട് നിര്‍മിച്ചവയാണ്. തീപടര്‍ന്നാല്‍ കടകള്‍ പൂര്‍ണമായും കത്തി നശിക്കുമായിരുന്നു. ഹോട്ടലിന്റെ രണ്ടാം നില മുഴുവന്‍ അഗ്‌നിക്കിരയായി.ചുവരും മേശ കസേര, പാത്രങ്ങള്‍ എന്നി കത്തി നശിച്ചു. കൃത്യസമയത്ത് അഗ്‌നിശമന സേനയെത്തിയതിനാലാണ് താഴ്ഭാഗത്തേയ്ക്കും സമീപത്തുള്ള മറ്റു കടകളിലേയ്ക്കും തീ പടരുന്നത് ഒഴിവാക്കാനായത്.ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ് ലക്ഷങ്ങള്‍ ചില വഴിച്ച് നവീകരിച്ചത്.ശബരിമല തീര്‍ഥാടനകാലത്ത് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് യൂണിറ്റുള്ളതിനാല്‍ അപകടം നടന്ന സ്ഥലത്ത് വേഗത്തില്‍ എത്താന്‍ കഴിഞ്ഞതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, എരുമേലിസ്റ്റേഷന്‍ ഓഫീസര്‍ മുനവീര്‍ സമാന്‍, അസി. ഓഫീസര്‍മാരായ എസ്. പ്രസാദ്, സിനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ. എസ്. ബിജു. ഷിബു ടി. കെ.ശ്രീനിവാസന്‍,ജസ്റ്റിന്‍,അന്‍സര്‍,ലിജില്‍കുമാര്‍,ബിനുകുമാര്‍,കെ എസ് ഷാജി,ഷെഫീക്ക്,കെ.പി.ജോയി എന്നിവരുട നേതൃത്വത്തിലാണ് തീയണച്ചത്.