Monday, May 6, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടി വെച്ച് കൊന്നു.

കോട്ടയം:കാഞ്ഞിരപ്പള്ളി മണ്ണാർക്കയത്ത്‌ സഹോദരങ്ങൾ തമ്മിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിലാണ് ഇന്ന്  സന്ധ്യയോടെ സംഘർഷമുണ്ടായത്. മണ്ണാർക്കയം കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തെ തുടർന്ന്  മൂത്ത സഹോദരൻ ജോർജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു.

  ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ സഹോദരങ്ങൾ തമ്മിൽ ഉണ്ടായ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചെതെന്നും പറയുന്നു. മരിച്ച രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മാത്യു സ്‌കറിയയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. കാഞ്ഞിരപ്പള്ളി  പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.