Monday, May 13, 2024
educationindiaNews

ഐഎസ്ആര്‍ഒ വന്‍ ശക്തികള്‍ക്കൊപ്പം : ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

ബംഗളൂരു: ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.                                                       ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കുമിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍, ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍, ടിവി-ഡി2, ഗഗന്‍യാനിന്റെ ആദ്യത്തെ അണ്‍ക്രൂഡ് ദൗത്യം (എല്‍വിഎം3-ജി1) എന്നിവ പിന്നാലെയുണ്ടാകും.                                                                                                                              പരീക്ഷണ വാഹന ദൗത്യങ്ങളുടെ (ഠഢഉ3, ഉ4) രണ്ടാം ശ്രേണിയും റോബോട്ടിക് പേലോഡോടുകൂടിയ ഘഢങ3ഏ2 ദൗത്യവുമാണ് അടുത്ത ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ പേടക വിക്ഷേപണത്തിന്റെയും അണ്‍ക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് ക്രൂ (മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന) ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.                                                                                                                            ക്രൂ എസ്‌കേപ്പ് സംവിധാനം പരീക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരിഗണന.അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടക്കുമെന്ന് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ആര്‍ ഹട്ടണ്‍ അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തില്‍ പറഞ്ഞു.                                                                                                  രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.                                                                                                            ഐഎസ്ആര്‍ഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എല്‍വിഎം3 റോക്കറ്റാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്.ഓഗസ്റ്റിലാണ് ഇന്ത്യ ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിച്ചത്. അതിന് ശേഷം സൗരദൗത്യമായ ആദിത്യ എല്‍ വണ്ണും വിക്ഷേപിച്ചിരുന്നു.