Sunday, May 5, 2024
educationindiaNewspolitics

കേന്ദ്രസര്‍ക്കാര്‍ രാജ്പഥിന്റെ പേര് മാറ്റി രാജ്പഥ് ഇനി കര്‍ത്തവ്യ പഥ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്പഥിന്റെ പേര് മാറ്റി.രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് പുനര്‍നാമകരണം ചെയ്യുന്നത്. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയാണ് രാജ്പഥ്. പുതുക്കി പണിത രാജ്പഥ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റം.                                                                                                   ബ്രിട്ടീഷ് ഭരണാധികാരിയോടുള്ള ആദരസൂചകമായിട്ടാണ് ആ വഴിയ്ക്ക് പണ്ട് രാജ്പഥ് എന്ന് പേരിട്ടിരുന്നത്. 1911 ല്‍ ഡല്‍ഹി സന്ദര്‍ശിച്ച ബ്രിട്ടീഷ് ഭരണാധികാരി ജോര്‍ജ് അഞ്ചാമനോടുള്ള ബഹുമാനാര്‍ത്ഥമാണ് രാജ്പഥ് അഥവാ കിംഗ്സ് വേ എന്നാക്കിയത്. രാജ്യത്തെ കോളനിവല്‍ക്കരണത്തിന്റെയും അടിമത്വത്തിന്റെയും അടയാളങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പാതയുടെ പേര് മാറ്റുന്നത്.                                                                                      കഴിഞ്ഞ ദിവസം ഐഎന്‍എസ് വിക്രാന്ത് നാവികസേനയ്ക്ക് സമര്‍പ്പിക്കുന്നതിനോടൊപ്പം നാവികസേനയുടെ പുതിയ കൊടിയടയാളം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കൊളോണിയല്‍ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങള്‍ പൂര്‍ണ്ണമായും തൂത്തെറിയുന്ന ചിഹ്നമാണ് പ്രധാനമന്ത്രി അനാവരണം ചെയ്തത്.                                                                                                     ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രത്തിലേക്കുള്ള വഴിയുടെ പേരും മാറ്റുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊളോണിയല്‍ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ തൂത്തെറിയുന്നമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.