Thursday, May 9, 2024
Local NewsNews

എരുമേലിയില്‍ ഓണ സമൃദ്ധി ഉദ്ഘാടനം ചെയ്തു

എരുമേലി കൃഷി ഭവന്റെ നേതൃത്വത്തില്‍ ചാലക്കുഴി ബില്‍ഡിംഗില്‍ നടത്തുന്ന ഓണ സമൃദ്ധി 2022- കര്‍ഷക ചന്തയുടെ ഉദ്ഘാടനം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി നിര്‍വഹിച്ചു.                                                                            വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാഗ്ഗി ജോസഫ്, ജൂബി അഷറഫ്, കര്‍ഷക പ്രതിനിധി സദാനന്ദന്‍ തുമരംപാറ അസ്സി. കൃഷി ഓഫീസര്‍മാരായ റഷീദ് പി എം, നെജി പി എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.