Friday, May 17, 2024
keralaNews

മലപ്പുറത്ത് ഒമിക്രോണ്‍.

മലപ്പുറത്ത് ഒമിക്രോണ്‍. ഒമാനില്‍ നിന്നെത്തിയ മുപ്പത്തിയാറുകാരനായ മംഗളൂരു സ്വദേശിക്കാണ് രോഗം. ആരോഗ്യപ്രശ്‌നങ്ങളില്ല. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഈ മാസം 14 ന് ഒമാനില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടാന്‍സാനിയയില്‍ ഇദ്ദേഹം പോയിരുന്നുവെന്നാണ് വിവരം.