Monday, May 13, 2024
keralaNews

മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു.

കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ ക്ഷേത്രത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ദേശീയപാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സംഭവം കണ്ടത്.ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികളും നാട്ടുകാരും പോലീസും ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ അണച്ചത്.തടിയില്‍ നിര്‍മ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് കാഴെ വീണ് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.