Thursday, May 9, 2024
keralaNews

പാലക്കാട് ജ്യേഷ്ഠനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി.

കൊപ്പം:പാലക്കാട് കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ അനിയന്‍ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി.ചികിത്സയിലായിരുന്ന സാബു ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ള മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.