Friday, May 10, 2024
keralaNews

കിറ്റക്‌സ് ഗ്രൂപ്പിന് ശ്രീലങ്കയിലേക്ക് ക്ഷണം.

കിറ്റക്‌സ് ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചെന്ന് എം.ഡി സാബു .എം. ജേക്കബ്. ശ്രീലങ്കന്‍ ഡെപ്യൂട്ടി കമീഷണര്‍ ദൊരൈസ്വാമി കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തെത്തി കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയില്‍ മികച്ച സൗകര്യമൊരുക്കാമെന്നും അധികൃതര്‍ കിറ്റക്‌സിന് വാഗ്ദാനം നല്‍കി. മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.3500 കോടി രൂപയുടെ നിക്ഷേപത്തിന് ശ്രീലങ്കയില്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും പൂര്‍ണപിന്തുണയും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതായി സാബു.എം.ജേക്കബ് അറിയിച്ചു.നേരത്തെ ബംഗ്ലാദേശും സമാനമായ സൗകര്യങ്ങള്‍ ഒരുക്കാമെന്നറിയിച്ച് കിറ്റക്‌സിനെ സമീപിച്ചിരുന്നു. തെലങ്കാന സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച സാബു ജേക്കബ് അവിടെ പോയി സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും കിറ്റക്‌സിനെ സമീപിച്ചിരുന്നു.നാടിനെതിരായ പ്രചാരണങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനാണ് കിറ്റെക്‌സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ച് ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ നിന്ന് കിറ്റക്‌സ് പിന്മാറിയതായി കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.