Thursday, May 2, 2024
Newspolitics

സോളാര്‍ തട്ടിപ്പ് കേസ് പ്രതി നല്‍കിയ പീഡന പരാതി; പിസി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി നല്‍കിയ പീഡന പരാതിയില്‍ പി.സി ജോര്‍ജ് അറസ്റ്റില്‍. ഉച്ചയോടെയാണ് കേസില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.                                     

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

കനത്ത സുരക്ഷയിലാണ് പി.സി ജോര്‍ജിനെ എ.ആര്‍ ക്യാമ്പില്‍ എത്തിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പി.സി ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്യും.

ഇതിന് ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

ഉച്ചയോടെയാണ് പി.സി ജോര്‍ജിനെതിരെ പരാതിയുമായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.     

മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് പോലീസ് എത്തി പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതായി പി.സി ജോര്‍ജിനെ അറിയിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 10 ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പി.സി ജോര്‍ജിനെതിരായ പരാതി.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തിയ കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.