Tuesday, May 7, 2024
indiaNewspolitics

അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി. അഗ്‌നിപഥ് യുവാക്കള്‍ക്കു ഗുണകരമാണെന്ന് അമിത് ഷാ പറഞ്ഞു. പദ്ധതി പിന്‍വലിക്കില്ലെന്നു രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി. അഗ്‌നിപഥിന്റെ പ്രായപരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷം അവസരം നഷ്ടപ്പെട്ടതു പരിഗണിച്ചു പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 ആയാണു വര്‍ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരുവിലിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ ഉള്‍പ്പെടെ ആക്രമിക്കുകയും ട്രെയിനുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.