Monday, April 29, 2024
indiaNewsObituary

കാശ്മീര്‍ ഡിജിപിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലിക്കാരനെ കാണാതായി. ഉദയ്വാലയിലുള്ള വസതിയിലാണ് അദ്ദേഹത്തെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ ആളുകളില്‍ നിന്ന് സഹായം തേടുമെന്നും പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും ജമ്മുവിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.സ്വന്തം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലാണ് ഉദ്യോഗസ്ഥനും കുടുംബവും താമസിച്ചിരുന്നത്.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോഹിയ. ഓഗസ്റ്റിലാണ് ലോഹ്യയെ ജമ്മുകശ്മീരിലെ ജയില്‍ ഡിജിപിയായി നിയമിച്ചത്.