Friday, April 26, 2024
keralaNewspolitics

മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ആരംഭിച്ചു

തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാഴ്ചത്തെ വിദേശ പര്യടനം ഇന്ന് ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3.45 നാണ് നോര്‍വേ വിമാനത്തില്‍ യാത്ര തിരിച്ചത്. മന്ത്രിമാരായ പി രാജീവും വി.അബ്ദുറഹ്‌മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വ്യവസായ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മാതൃക പഠിച്ച് അത് കേരളത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒക്ടോബര്‍ 1 നാണ് യാത്ര തീരുമാനിച്ചിരുന്നത്.
ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയ്ല്‍സിലെ ആരോഗ്യം ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.