Wednesday, May 15, 2024
keralaNews

ചങ്ങനാശ്ശേരിയില്‍ നിരോധിത മയക്കുമരുന്ന് പിടികൂടി

ചങ്ങനാശ്ശേരി :വീട്ടില്‍ സ്വീകരണ മുറിയില്‍ സൂക്ഷിച്ചു വച്ച നിരോധിത മയക്കുമരുന്ന് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പുഴവാത് കരയില്‍ മിജിലാദ് ഷെരിഫ് മകന്‍ ബിലാല്‍ മജിദ്( 21/22 )നെ അറസ്റ്റ് ചെയ്തു.കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്ന് ഗുളികയായ നൈട്ര സെപാം 9 ഗുളികകള്‍ – 5 ഗ്രാം പിടികൂടിയത്.                                                                 തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ്. കെ. ലെനിന്‍. പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ് കെ.ആര്‍, വിനോദ് കുമാര്‍, രാജീഷ് പ്രേം വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഷീബ.ബി എന്നിവര്‍ പങ്കെടുത്തു.