Friday, April 26, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിടേണ്ടതുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യാന്‍ ഇഡി തയ്യാറെടുക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.                                                                                                    ബിഹാറില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ഫ്രണ്ട് ഭീകര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഉത്തര്‍പ്രദേശിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാനും, പ്രധാന സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താനും പോപ്പുലര്‍ഫ്രണ്ടുകാര്‍ പദ്ധതിയിട്ടു. ഇതിനായി വന്‍തോതില്‍ ആയുധ ശേഖരം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തില്‍ നിന്നും അറസ്റ്റിലായ നേതാവ് ഷഫീഖ് പേയത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തില്‍ ഇയാള്‍ക്കും പങ്കുണ്ട്. ജൂലൈ 12 നായിരുന്നു പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഭീകരവാദ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചത് ഷഫീഖ് ആണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ഫ്രണ്ട് 120 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.