Wednesday, May 8, 2024
keralaNews

കാമ്പസിലെ കൊലപാതകം; ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത് .

പാലാ:പാലായിൽ കോളേജ് കാമ്പസിനുള്ളില്‍ സഹപാഠി
കഴുത്തറത്ത് കൊലപ്പെടുത്തിയ
വിദ്യാര്‍ത്ഥിനി തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.എസ്. ബിന്ദുവിന്റെ മകള്‍ നിധിയമോള്‍ (22)
ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് പൊലിഞ്ഞത് .
പാലാ സെന്റ് തോമസ് കോളേജിലെ ബാച്ചിലര്‍ ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി (ബിവോക്ക്) കോഴ്‌സിലെ അവസാന വർഷം ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു നിധിയ മോളും – അഭിഷേകും.
കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതോടെ നിധിയമോള്‍
അകലാൻ ശ്രമിച്ചതാണ്
കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു
സംഭവവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പുത്തനയില്‍ പുത്തന്‍പുരയില്‍ അഭിഷേകിനെ
സ്ഥലത്തു നിന്നു തന്നെ പോലീസ് കസ്റ്റഡിലെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചക്ക് 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ഇന്ന് രാവിലെ 9.30 ന് ആരംഭിച്ച
കോഴ്‌സിന്റെ ആറാം സെമസ്റ്റര്‍
പരീക്ഷ നേരത്തെ എഴുതി തീർത്ത അഭിഷേക് കോളേജ് സ്‌റ്റേഡിയത്തിന് സമീപം നിധിയ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു.
11.30 ഓടെ എത്തിയ നിധിയക്ക്
അഭിഷേക് നേരത്തെ വാങ്ങിയ
ഫോണ്‍ തിരികെ കൊടുക്കുകയും
അമ്മയെ വിളിച്ചതായും അഭിഷേക്
പറയുന്നു. ഇതിനിടെ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നിധിനമോള്‍ എതിർത്തതോടെ
അഭിഷേക് ബാഗില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍ കട്ടര്‍ ബ്ലേഡ് കൊണ്ട്
സ്വന്തം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനായിരുന്നുവെങ്കിലും
നിധിയയുമായുള്ള തർക്കം പിന്നീട് കൊലപാതകത്തിൽ
കലാശിക്കുകയായിരുന്നുവെന്ന് അഭിഷേക് പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുമായി അഭിഷേക് സംസാരിച്ച് തർക്കമുണ്ടാക്കുന്നത്
കോളേജിലെ ഗേറ്റ് സെക്യൂരിറ്റി ജോസ് കാണുകയും, ഇരുവരേയും പറഞ്ഞു വിടുകയും ചെയ്തിരുന്നു. എന്നാൽ അല്പം കഴിഞ്ഞ് തർക്കം കൂടി ബലപ്രയോഗം നടത്തുന്നതു കണ്ട്
ജോസ് ഓടിയെത്തിയെങ്കിലും അഭിഷേക് നിധിയയുടെ കഴുത്തറക്കുകയായിരുന്നു.
അമ്മയും രണ്ട് പെൺ കുട്ടികളുമടങ്ങുന്ന കുടുംബം കേക്ക് നിർമ്മിച്ച് നൽകി ചെറിയ കച്ചവടം നടത്തിയിരുന്നു . നിധിയയുടെ കൊലപാതകത്തോടെ
ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇതോടെ തകർന്നത്.
കോളേജ് പ്രിന്‍സിപ്പല്‍ ജെയിംസ് മംഗലത്തിലിന്റെ നേതൃത്വത്തില്‍ അധ്യാപകർ നിധിയയെ
ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ജീവനുണ്ടായിരുന്നു. സമീപത്തുള്ള അരുണാപുരത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം അവിടെ തന്നെ ഇരുന്ന അഭിഷേകിനെ
പാലാ സിഐ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു .
മൃതദേഹം അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കോട്ടയം പോലീസ് ചീഫ് ഡി. ശില്പയുടെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഡിവൈഎസ്പി ഷാജി ജോസ്, എസ്എച്ച്ഒ കെ.പി. തോംസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പുകള്‍ തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരും ക്രൈബ്രാഞ്ച് വിഭാഗവും കോളേജിലെത്തി പരിശോധനകള്‍ നടത്തി.