Tuesday, May 14, 2024
keralaNews

എരുമേലി വാവർ സ്കൂളിൽ മോഷണം;9000 രൂപ കവർന്നു.

എരുമേലി:എരുമേലി വാവർ സ്കൂളിൽ  മോഷണം.9000 രൂപ കവർന്നു.
ഓഫീസ്, എച്ച് എമ്മിന്റെ ഓഫീസ്, പ്രിൻസിപ്പാൽ , . എസ് പി .സി , മാനേജർ എന്നിവരുടെ അഞ്ച് ഓഫീസുകളിലാണ് മോഷണം നടന്നതെന്ന് വാർഡംഗം നാസർ പനച്ചി പറഞ്ഞു. സ്കൂളിന്റെ ഓഫീസിൽ നിന്നും 5000 രൂപയും , എച്ച് എമ്മിന്റെ ഓഫീസിൽ നിന്നും 4000 രൂപയുമാണ് കവർന്നത്. ഓഫീസിന്റെ താഴ് തകർത്ത് സമീപത്തു തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. എരുമേലി പോലീസെത്തി അന്വേഷണം ആരംഭിച്ചു.