Saturday, April 27, 2024
keralaNews

ഹോട്ടലുടമ തൂങ്ങി മരിച്ച നിലയില്‍

വടകരയില്‍ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയില്‍ കൃഷ്ണന്‍(70) ആണ് മരിച്ചത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വടകര മേപ്പയില്‍ ഓവുപാലത്തിന് സമീപം വര്‍ഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണന്‍. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ കാണാതായി. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊവിഡിനെ തുടര്‍ന്ന് വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്.