Tuesday, May 14, 2024
keralaNews

കുമളിയില്‍ പുലിയിറങ്ങി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

ഇടുക്കി കുമളി വലിയകണ്ടത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ വ്യക്തമാക്കി. പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം പുലി കൊലപ്പെടുത്തി. പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് പുലി ഭീതിയില്‍ ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് പല തവണ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. രാവിലെ വനപാലകര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.