Wednesday, May 1, 2024
keralaNews

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു.

വയനാട് മാനന്തവാടി ഡിവൈ.എസ്.പി ഓഫിസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. എലിവിഷം കഴിച്ച പനമരം നെല്ലിയമ്പം സ്വദേശി അര്‍ജുനെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പനമരം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും വിഷം കൈയ്യില്‍ കരുതിയത് അറിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. അര്‍ജുന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.