Thursday, May 2, 2024
keralaNews

മുണ്ടക്കയത്ത് മാതാപിതാക്കളെ മകന്‍ പൂട്ടിയിട്ടു; പിതാവ് മരിച്ചു,മാതാവ് ഗുരുതരാവസ്ഥയില്‍.

കോട്ടയം മുണ്ടക്കയത്ത് മകന്‍ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ടു. അവശനായ അച്ഛന്‍ പൊടിയന്‍ (80) മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ആശാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരികെയാണ് പൊടിയന്‍ മരിച്ചത്. മാതാപിതാക്കളെ കിടക്കുന്ന കട്ടിലില്‍ മകന്‍ പട്ടിയെ കെട്ടിയിട്ടിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തില്‍ ഇളയ മകന്‍ റെജിയെ പോലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകന്‍ 15 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്.