Tuesday, May 14, 2024
Newsworld

കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമായി കാണുന്നു ;ഡോണള്‍ഡ് ട്രംപ്

കോവിഡ് രോഗം പിടിപ്പെട്ടതില്‍ പുതിയ കണ്ടെത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് പിടിപ്പെടുന്നത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് ട്രംപ് പറയുന്നു. ഔദ്യോഗിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.’എനിക്ക് മികച്ചതെന്ന് തോന്നുന്നു. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് ഞാന്‍ കരുതുന്നു. ഇത് യഥാര്‍ഥ ഭാവം മറച്ചുവെച്ചുള്ള അനുഗ്രഹമാണ്. ഞാന്‍ അത് പിടിച്ചെടുത്തു’- ട്രംപ് പറയുന്നു.

കോവിഡ് പ്രതിരോധ മരുന്നിനെ കുറിച്ചും ചികിത്സയെ കുറിച്ചും ട്രംപ് വിഡിയോയില്‍ വിവരിക്കുന്നുണ്ട്. ‘ഈ മരുന്നിനെക്കുറിച്ച് ഞാന്‍ കേട്ടു. അത് എടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇത് എന്റെ നിര്‍ദേശമാണ്. അത് അവിശ്വസനീയമായിരുന്നു. അത് അതിശയകരമായ ഒരു ജോലി ചെയ്‌തെന്നും’ ട്രംപ് അവകാശപ്പെടുന്നു.ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആറു ദിവസത്തിന് ശേഷമാണ് വിഡിയോ പുറത്തുവരുന്നത്. ഓവല്‍ ഓഫീസിന് പുറത്തുവെച്ച് ചിത്രീകരിച്ച വിഡിയോയില്‍ ‘നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രസിഡന്റ് ‘ എന്ന് ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.