Wednesday, May 8, 2024
keralaNewsObituary

കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു.

തിരുവനന്തപുരം :നെടുമങ്ങാട് മാണിക്യപുരത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു. മാണിക്യപുരം സെന്റ് തെരേസാസ് സ്‌കൂള്‍ വിദ്യാര്‍ഥി സൂരജ് ആണ് മരിച്ചത്. വൈകിട്ട് മൂന്നു മണിയോടെ കളിക്കുന്നതിനിടെ മാവില്‍ കെട്ടിയ കയറില്‍ കുരുങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കു പരുക്കേറ്റു.