Monday, May 13, 2024
NewsObituary

മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

കൊല്ലം: കൊല്ലം മൂന്നാംകുറ്റിയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. മങ്ങാട് താവിട്ടുമുക്കില്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. മകന്‍ അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. രവീന്ദ്രന്റെ ഫാന്‍സി കടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലി രവീന്ദ്രനും അഖിലും തമ്മില്‍ ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകന്റെ അടിയേറ്റ രവീന്ദ്രന്‍ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരിയാണ് സംഭവം അടുത്തുള്ള കടകളില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അഖിലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.