Friday, May 17, 2024
keralaNewsUncategorized

മോഷണം പോയ മാലയ്ക്ക് പകരം സുഭദ്രയ്ക്ക് സ്വര്‍ണവളകള്‍ ഊരി നല്‍കി അജ്ഞാത ആരാണ്

കൊല്ലം: ക്ഷേത്രത്തില്‍ വെച്ച് മാല മോഷണം പോയ സുഭദ്രയ്ക്ക് സ്വര്‍ണവളകള്‍ ഊരി നല്‍കി അജ്ഞാത ആരാണ്. കശുവണ്ടി തൊഴിലാളിയായ പള്ളിക്കല്‍ സ്വദേശിനി സുഭദ്ര(67)യുടെ രണ്ട് പവന്റെ മാലയാണ് മോഷണം പോയത്.                  കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലാണ് സംഭവം.പട്ടാഴി ക്ഷേത്ര സന്നിധിയില്‍ തൊഴുതു നില്‍ക്കുന്നതിനിടെ മോഷ്ടാവ് കഴുത്തില്‍കിടന്ന മാലയുമായി കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് സുഭദ്ര കരയാന്‍ ആരംഭിച്ചു.തന്റെ കരച്ചില്‍ കണ്ടാണ് ക്ഷേത്രസന്നിധിയില്‍ ഉണ്ടായിരുന്ന സ്ത്രീ അടുത്തേക്ക് വന്നതെന്ന് സുഭദ്ര പറയുന്നു. അടുത്ത് വന്നശേഷം കയ്യിലെ വളകള്‍ അഴിച്ച് തന്റെ നേര്‍ക്ക് നീട്ടി. അമ്മ കരയണ്ട, ഈ വള വിറ്റ് മാല വാങ്ങിച്ചോളു എന്ന് പറഞ്ഞെന്നും സുഭദ്ര വ്യക്തമാക്കി. വള നല്‍കിയ ശേഷം അജ്ഞാത സ്ത്രീ ആള്‍ക്കൂട്ടത്തിലേക്ക് മടങ്ങി. പിന്നീട് അവരെ                           

കണ്ടിട്ടില്ലെന്നാണ് സുഭദ്ര പറയുന്നത്. ഒറ്റ കളര്‍ സാരിയുടത്ത സ്ത്രീ കണ്ണട ധരിച്ചിരിന്നുവെന്ന് സുഭദ്ര വ്യക്തമാക്കി.രണ്ട് പവനോളം തൂക്കം വരുന്ന വളയാണ് അജ്ഞാത സുഭദ്രയ്ക്ക് ഊരി നല്‍കിയത്. സുഭദ്ര അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ അജ്ഞാതയ്ക്ക് ആയി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങി.