Friday, May 3, 2024
keralaNewspolitics

കമ്യൂണിസവുമായുള്ള ബന്ധം തന്റെ പേര് തന്നെയെന്ന് എംകെ സ്റ്റാലിന്‍

കണ്ണൂര്‍: ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നും ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളാണ് പിണറായി എന്നും എംകെ സ്റ്റാലിന്‍.

സിപിഎം 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെയാണ് തെളിവെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നത് തന്റെ കടമയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മലയാളത്തിലായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.ഭരണത്തില്‍ പിണറായി ആണ് തനിക്ക് വഴികാട്ടിയെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.തമിഴ്നാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല സെമിനാറില്‍ പങ്കെടുക്കുന്നതെന്നും നിങ്ങളിലൊരാളായാണ് വേദിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് പറയേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണീ നാട്. കമ്യൂണിസ്റ്റ് നേതാക്കള്‍ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂരെന്ന് അദ്ദേഹം പറഞ്ഞു..