Thursday, May 2, 2024
keralaNewsObituary

പള്ളിക്കത്തോടിന്റെ പടനായകൻ വിടവാങ്ങി 

പള്ളിക്കത്തോട് : പള്ളിക്കത്തോട് ബിജെപിയുടെ പടനായകൻ വിടവാങ്ങി. പള്ളിക്കത്തോട് മരോട്ടിയിൽ പരേതനായ കെ.വി രവീന്ദ്രനാഥൻ നായരുടെ മകൻ
അജയഘോഷ് എം.ആർ (44), (ശ്രീരാം ലൈഫ് ഇൻഷുറൻസ്)ആണ്
ഇന്ന് ഉച്ചയ്ക്ക് വിട വാങ്ങിയത്.
കോയമ്പത്തൂരിൽ വിവാഹത്തിന് പോയതായിരുന്നു . ഇവിടെ വച്ച്  ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
13 വർഷം മുമ്പ് ബിജെപിയിൽ എത്തിയ അജയഘോഷ്  കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് അടക്കം പള്ളിക്കത്തോട്ടിൽ  ബിജെപി നടത്തിയ പ്രചരണത്തിലും -വിവിധ സമരങ്ങളിലും സജീവമായി പങ്കെടുത്തു. ബിജെപിക്ക് പള്ളിക്കത്തോട് പഞ്ചായത്ത് ഭരണത്തിൽ എത്താൻ വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത ആളായിരുന്നു അജയഘോഷ് എന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് എൻ. ഹരി അനുസ്മരിച്ചു.ബിജെപി പള്ളിക്കത്തോട്  പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ കമ്മറ്റിയംഗവുമായി പ്രവർത്തിച്ചു വരുകയായിരുന്നു.  അമ്മ –  ഇന്ദിരാ രവീന്ദ്രൻ.ഭാര്യ:പൂജ അജയ് ഘോഷ് (ആനിക്കാട് നിധി ലിമിറ്റഡ്)
മക്കൾ:രൺധീർ (അരവിന്ദ വിദ്യാമന്ദിരം),ഭഗത് (ആനിക്കാട് ഗവ:യു .പി സ്കൂൾ) സംസ്കാരം :നാളെ ഞായർ (27/2/22) 2 pm ന് വീട്ടുവളപ്പിൽ.