Friday, April 26, 2024
keralaNews

പേ വിഷ ബാധക്കെതിരെ ബോധവൽക്കരണ സെമിനാറും; പ്രതിരോധ കുത്തിവെപ്പും. 

കാഞ്ഞിരപ്പള്ളി : മൃഗസംരക്ഷണ വകുപ്പും, വിഴിക്കിത്തോട് പി.വൈ .എം.എ. ലൈബ്രറിയും സംയുക്തമായി,പേവിഷ ബാധക്കെതിരെ ബോധവൽകരണ സെമിനാറും. വളർത്തു നായകൾക്ക്‌ പ്രതിരോധ കുത്തിവയ്പ്പും.11-10-2021തിങ്കൾ 2.-30. പി. എം ന് വിഴിക്കിത്തോട് പി. വൈ എം എ യിൽ വെച്ച് നടത്തുന്നതാണ്.കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. തങ്കപ്പൻ ഉത്ഘാടനം ചെയ്യും. വാർഡ് മെമ്പർ സിന്ധു സോമൻ അധ്യക്ഷയായിരിക്കും. കോട്ടയം ചീഫ് വെറ്ററിനറിഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി സെമിനാർ നയിക്കും. കാഞ്ഞിരപ്പള്ളി വെറ്ററിനറി പൊളി ക്ലിനിക് . സീനിയർ സർജൻ ഡോ. ബിനു ഗോപിനാഥ് .ലൈബ്രറി പ്രസിഡന്റ്‌ കെ. കെ. പരമേശ്വരൻ എന്നിവർ പങ്കെടുക്കും.നായകൾക്ക് പേ വിഷത്തിനെതിരെ  കുത്തിവെപ്പെടുക്കേണ്ട വർ 9495195530  എന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യേണ്ടതാണ്.