Monday, May 13, 2024
keralaNews

വീട് സന്ദര്‍ശനം അനിതയുടെ ക്ഷണപ്രകാരം

ഡിജിപിയും എഡിജിപിയും വ്യാജപുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോന്‍സന്റെ വീട് സന്ദര്‍ശിച്ചത് അനിത പുല്ലയിലിന്റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍. ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അനിത പുല്ലയില്‍ ആണ് മോന്‍സനെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത്. അനിത പുല്ലയിലിന്റെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തുക്കള്‍ കാണാനാണ് ലോക്‌നാഥ് ബഹ്‌റയെ ക്ഷണിച്ചത്. മോന്‍സന്‍ കേസില്‍ പൊലീസുകാര്‍ പ്രതികളായിട്ടില്ല. ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രത്യേകസംഘം കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.