Wednesday, May 8, 2024
keralaNews

കഞ്ചാവ് വേട്ടക്ക് എത്തി വനത്തിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.

പാലക്കാട് മലമ്പുഴയിൽ കഞ്ചാവ് വേട്ടക്ക് എത്തി വനത്തിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.വനപാലകർ എത്തിയത് കൊണ്ടാണ് തങ്ങൾക്ക് തിരിച്ചെത്താൻ സാധിച്ചതെന്നും സംഘം പറഞ്ഞു.വനത്തിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുവെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പുറപ്പെട്ടത് . ഏകദേശം 15 കിലോമീറ്റർ ദൂരമാണ് വനത്തിലൂടെ സഞ്ചരിച്ചത് .
എന്നാൽ പരിശോധനയിൽ വിവരം തെറ്റാണെന്ന് അറിഞ്ഞതായി അവർ പറഞ്ഞു . ഇന്നലെ രാവിലെ എട്ടുമണിക്കാണ് അമ്പലപ്പുഴയിൽ നിന്നും ഇവർ പുറപ്പെട്ടത് . കനത്ത മഴയിലും രാത്രിയിൽ വനത്തിൽ പാറയുടെ മുകളിലാണ് ഇവർ തങ്ങിയത്.