Sunday, April 28, 2024
keralaNews

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്കന്‍ കേരളത്തില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് അരുവിക്കര, മൂഴിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കൊച്ചിയില്‍ അര്‍ധരാത്രി പെയ്ത കനത്ത മഴയില്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ വെള്ളം കയറി. മധ്യകേരളത്തില്‍ പലയിടത്തും മഴയുണ്ടെങ്കിലും ശക്തമല്ല.തിരുവനന്തപുരത്തും പത്തനംതിട്ടയിലും രാവിലെ മുതല്‍ ഇടവിട്ട് മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെന്റിമീറ്റര്‍ ഉയര്‍ത്തി. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. കക്കി ആനത്തോട് അണക്കെട്ടില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു.