Thursday, April 25, 2024
indiakeralaNews

ചെറിയ പെരുന്നാള്‍ ദിനത്തിലെ CBSE പരീക്ഷ മാറ്റിവെച്ചു.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി. പുതിയ പരീക്ഷാ കലണ്ടര്‍ പ്രകാരം മെയ് 13,14 തീയതികളില്‍ പരീക്ഷ ഉണ്ടാവില്ല. മെയ് 13 ന് നിശ്ചയിച്ച 12ാം ക്ലാസ് ഫിസിക്‌സ് പരീക്ഷ ജൂണ്‍ എട്ടിനും, പത്താം ക്ലാസ് മലയാളം പരീക്ഷ ജൂണ്‍ അഞ്ചിലേക്കുമാണ് മാറ്റിവെച്ചത്.
നേരത്തെ പുറത്തിറക്കിയ പരീക്ഷാ കലണ്ടര്‍ പ്രകാരം മെയ് നാല് മുതല്‍ ജൂണ്‍ 10 വരെ CBSE പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്‌സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉള്‍പ്പെടെയുള്ള പരീക്ഷകളും നടത്തുവാന്‍ തീരുമാനിച്ചത്. ഈ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ കലണ്ടര്‍ പ്രകാരം . ദേശീയ കലണ്ടര്‍ പ്രകാരം 14 നാണ് ചെറിയ പെരുനാള്‍ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളില്‍ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാള്‍ വരിക. അതിനാല്‍ പരീക്ഷാ തീയതിയില്‍ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി മുന്‍ ടൈംടേബിള്‍ പ്രകാരം ഉണ്ടായിരുന്നു. കോവിഡ് പശ്ചാതലത്തില്‍ ഒരു ക്ലാസില്‍ 12 പേരെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികള്‍ ഒരുമിച്ച് എത്തുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ന്യൂസ് 18 വാര്‍ത്ത നല്‍കിയതോടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സി.ബി.എസ്.ഇ കേരള സെക്രട്ടറി ജനറല്‍ ഡോ :ഇന്ദിര രാജന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള തീരുമാനം സി.ബി.എസ്.സിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 4ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷന്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷന്‍ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 6ന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ വായിക്കാന്‍ അധികമായി 15 മിനിറ്റ് നല്‍കും. പരീക്ഷയ്‌ക്കെത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും